അവള് മാത്രം ഓടിക്കൊണ്ടിരുന്നു.സമയവും കാലവും നോക്കാതെയുള്ള ഓട്ടം.വിശ്രമമില്ലതെയുള്ള പാച്ചില്‍.പക്ഷെ അവളെ ചുറ്റിയോ അവളുടെ ഭ്രമണ പഥത്തില്‍ നിന്നോ മാറിയോ ഉള്ള പലതും പലരും എവിടെയെങ്കിലും അഭയം തേടി ഒരു നിമിഷത്തേക്കെങ്കിലും വിശ്രമം എന്ന വാക്കിന്റെ സ്വാദ് രുചിച്ചിരുന്നു. ഡല്‍ഹി മുതല്‍ തിരുവനന്തപുരം വരെയുള്ള രാജധാനി എക്സ്പ്രസ്സ് പോലും പലയിടങ്ങിളിലും വിശ്രമിച്ചു. ചട്ടിയിലെ കത്തി കൊണ്ടുള്ള തട്ടല്‍ കേട്ട് ഓടിയ പുള്ളിപൂച്ച ഒരു നിമിഷത്തേക്കെങ്കിലും തന്റെ കാലില്‍ തറച്ച മുള്ള് കാരണം നിന്നു പോയി. മീനമാസത്തിലെ അപ്രതീക്ഷിത മഴയില്‍ ചൊരിഞ്ഞിറങ്ങിയ കുറച്ചു തുള്ളികളെങ്കിലും വീടിന്റെ പാരപ്പറ്റില്‍ വിശ്രമിച്ചു. വിന്റെജ് ജാടയില്‍ പുറത്തു ചാടിയ അപ്പൂപ്പന് താടി വഴിയില്‍ കണ്ട തരുണീ മണികളായ ചെടികളോടു കിന്നാരം പറഞ്ഞു നില്ക്കാന് ശ്രമം നടത്തി പോന്നു (മാരുതന്‍ എന്ന വില്ലന്റെ രംഗപ്രവേശം വരെയെങ്കിലും). ആദില്‍ അപ്പൂപ്പന്റെ വായില്‍ നിന്ന് പുറത്തേക്കു ചാടിയ മുറുക്കാന്‍ ചാറില്‍ നിന്നു കുറച്ചു പേര് കൈവരിയില്‍ കയറി ഇരുന്നു ചിരിക്കാന്‍ തുടങ്ങി. 9 എണ്ണത്തിനെ അകത്താക്കിയതിന്റെ ക്ഷീണം കാരണം ചിലന്തി മാമന് അടുത്ത ഇരയെ കണ്ടപ്പോള്‍ തന്റെ നടപ്പില്‍ സ്ലോ മോഷന്‍ നടത്തി വീറു കാണിച്ചു.മാവിനു അന്ത്യാഭിലാഷം നടത്താന്‍ വേണ്ടി ഇത്തിള്‍ കണ്ണി 240 ദിവസത്തെ പ്രയ്തനം നിര്‍ത്തി ഒരു ദിവസത്തെ മുന്‍കൂര്‍ അനുശോചനം നല്കി വിശ്രമിച്ചു.യൂടുബില്‍ ബഫര്‍ ചെയ്തു കൊണ്ടിരുന്ന മെര്ലിന് മന് റോ വീഡിയോയും വേഗതയില്‍ മാറ്റം വരുത്തി കിതപ്പ് പരിഹരിച്ചിരുന്നു. അകത്തേക്ക് ഇറ്റിച്ച ഫോസ്റ്റര്‍ ബിയറില്‍ നിന്നും കുറച്ചു തുള്ളികള്‍ അന്നനാളത്തില്‍ കയറി രക്ഷ തേടി.എന്തിനേറെ , അവള് കണ്ട സ്വപ്നത്തില്‍ പോലും വിശ്രമവും വിനോദവും മാറി മാറി വന്നിരുന്നു. പക്ഷെ അവള് മാത്രം ഓടികൊണ്ടിരുന്നു. ഓരോ നിമിഷം കഴിയുമ്പോളും മുന്പുള്ളതിനെക്കാളും ഇരട്ടി വേഗതയോടെ.കാരണം , അവള് സ്ത്രീയായിരുന്നു, പിന്നെ വിവാഹിതയും ...അവസാനം അതിന്റെ പരിണാമ ഭവിഷ്യത്തുകളും.....
Really nice!! :) :)
ReplyDeleteകൊള്ളാം ഷമീം. നന്നായിട്ടുണ്ട്....
ReplyDeleteEntha paraya,njan ennum kanunna mughangal...Oru pakshe bhaviyilulla enne thanne njan avide kandu... :)
ReplyDeleteThanks for sharing
Regards
village girl
Nice shameem :)))))
ReplyDeleteThank you Remya :)
Delete